Preloader

Office Address

Insurance Servicing Centre. CHERPU.Thiruvullakkavu. pin. 680562.

Phone Number

+91-9447044157

Email Address

jeevanelankath@gmail.com

എന്‍ഡൗമെന്റ് പ്ലാന്‍.

എന്‍ഡൗമെന്റ് പ്ലാന്‍.

ദീര്‍ഘകാല നിക്ഷേപത്തിലൂടെ പലരും ഉന്നംവെയ്ക്കുന്നത് ഭാവിയിലേക്കുള്ള സമ്പാദ്യമാണ്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ വരാനിരിക്കുന്ന ചെലവുകളെ മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ സാധിക്കും.

ദീര്‍ഘകാല നിക്ഷേപത്തിലൂടെ പലരും ഉന്നംവെയ്ക്കുന്നത് ഭാവിയിലേക്കുള്ള സമ്പാദ്യമാണ്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ വരാനിരിക്കുന്ന ചെലവുകളെ മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ സാധിക്കും. ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ന്യൂ പ്രീമിയം എന്‍ഡൗമെന്റ് പ്ലാന്‍. ദിവസം 71 രൂപ മാറ്റിവെയ്ക്കാനായാല്‍, മാസം 2,120 രൂപ അടച്ച് കാലാവധിയില്‍ 48.50 ലക്ഷം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്. വിശദാംശങ്ങള്‍ നോക്കാം.  

എൽഐസി ന്യൂ പ്രീമിയം എൻഡൗമെന്റ് പോളിസി

 

ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്നൊരു പദ്ധതിയാണ് എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പ്ലാന്‍. പോളിസി കാലയളവില്‍ പോളിസി ഉടമയുടെ മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. ഈ പണം കുടിശ്ശികയുള്ള കടങ്ങള്‍ വീട്ടാനും മക്കളുടെ വിദ്യാഭ്യാസത്തിനും അല്ലെങ്കില്‍ കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും.

ഇതോടൊപ്പം പോളിസി കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വൈവല്‍ ബെനഫിറ്റായി അടച്ച പ്രീമിയവും ബോണസും ചേര്‍ത്തൊരു തുക ലഭിക്കും. പോളിസിയില്‍ പ്രീമിയമായി അടയ്ക്കുന്ന തുകയില്‍ 1.50 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. 

പ്രായ പരിധി

എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 8 വയസാണ്. 55 വയസു വരെ പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 12 വര്‍ഷം മുതല്‍ 35 വര്‍ഷം വരെയുള്ള പോളിസി കാലയളവ് തിരഞ്ഞെടുക്കാം. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ. പോളിസിയില്‍ 5,000 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപയുടെ പോളിസിയും വാങ്ങാം. 

പ്രീമിയം

വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ പാദ വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കാന്‍ 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. 20 വയസുകാരന്‍ 1 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി 15 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 6,978 രൂപയാണ് മാസ പ്രീമിയം വരുന്നത്. 25 വർഷത്തേക്കാണങ്കില്‍ 3,930 രൂപയും 30 വര്‍ഷത്തേക്ക് 2,754 രൂപയും മാസ പ്രീമിയം വരും. 

ആനുകൂല്യങ്ങൾ

എന്‍ഡൗമെന്റ് പ്ലാനുകളിൽ രണ്ട് തരത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കാലാവധി പൂർത്തിയാക്കുന്നവർക്ക് മെച്യൂരിറ്റി ബെനഫിറ്റായും പോളിസി കാലായളവിൽ മരണം സംഭവിക്കുന്ന പോളിസി ഉടമയുടെ കുടുംബത്തിന് മരണാനുകൂല്യമായും തുക ലഭിക്കും. റിസ്‌കില്ലാതെ നല്ലൊരു തുക സമ്പാദിക്കാനുള്ള വഴിയായി എന്‍ഡൗമെന്റ് പോളിസികളെ കണക്കാക്കാം.

സമ്പാദ്യത്തിനൊപ്പം പോളിസി ഉടമയുടെ അകാല മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായവും പോളിസി വഴി ലഭിക്കും. പണം ആവശ്യമുള്ള സമയത്ത് ഈട് നല്‍കി വായ്പയെടുക്കാനുള്ള സൗകര്യവും സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവും എന്‍ഡൗമെന്റ് പോളിസിയിലുണ്ട്. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്.

പോളിസി സർവൈവൽ ബെനഫിറ്റ്

18 വയസുകാരന്‍ 35 വര്‍ഷ പോളിസി കാലയളവില്‍ 10 ലക്ഷം സം അഷ്വേഡുള്ള പോളിസി വാങ്ങിയാല്‍ വാര്‍ഷിക പ്രീമിയം 26,5354 രൂപ വരും. രണ്ടാം വര്‍ഷം മുതല്‍ 25,962 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്. മാസത്തല്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 2130 രൂപ അടയ്ക്കണം. ഇതിനായി ദിവസത്തില്‍ 71 രൂപ കരുതണം. 35 വര്‍ഷത്തേക്ക് വെറും 9.09 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ അടയ്ക്കുന്നത്. 48 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.

 

If you feel you need my consultation regarding Insurance is required.

Contact me in what's app symbol showing down here. Or fill this formfor knowing more..

  • icon

    Don't Worry I will not charge

    വിഷമിക്കേണ്ട, ഞാൻ നിരക്ക് ഈടാക്കില്ല..

Even if you had Insurance of any other company also i will give you a Review on that.